കോവിഡ്: അടിയന്തിര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മോദി ആരോഗ്യപ്രവര്‍ത്തകരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. അതിരൂക്ഷമായ രോഗവ്യാപനമാണ് മൂന്നാം തരംഗത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് നാളത്തെ കൂടിക്കാഴ്ച.

രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരിശോധനയും, ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവര്‍ത്തിച്ചു. നിലവില്‍ 65 ശതമാനത്തോളം വര്‍ധനയാണ് പ്രതിദിന കോവിഡ് കണക്കുകളില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട് ചെയ്തത് 90,928 കോവിഡ് കേസുകളാണ്. കൂടാതെ 325 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →