എപിഇഡിഎ കയറ്റുമതി പ്രോത്സാഹന യഞ്ജത്തിന് തുടക്കമായി

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പുമായി ചേര്‍ന്ന്  ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കയറ്റുമതി പ്രോത്സാഹന യഞ്ജത്തിന്റെ ജില്ലാ തല ഉദ്ഘാടനം,  കൃഷി മന്ത്രി ശ്രീ. പി പ്രസാദ് നിര്‍വഹിച്ചു. 

ചടങ്ങില്‍ എപിഇഡിഎ ചെയര്‍മാന്‍ ഡോ. എം. അങ്കമുത്തു ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.

എപിഇഡിഎ ഡയറക്ടര്‍ തരുണ്‍ ബജാജ്, സെക്രട്ടറി ഡോ. സുധാംശു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ.രവീന്ദ്ര എന്നിവര്‍ സംസാരിച്ചു. 

കര്‍ഷകര്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, കയറ്റുമതിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നുള്ള കയറ്റുമതി അധിഷ്ഠിത ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശേഷിക്കുന്ന 13 ജില്ലകളിലും  കയറ്റുമതി പ്രോത്സാഹന പരിപാടികള്‍ സംഘടിപ്പിക്കും. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26  സാമ്പത്തിക വര്‍ഷം വരെയുള്ള എപിഇഡിഎയുടെ സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, കയറ്റുമതി അധിഷ്ഠിത ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, പ്രകൃതി കൃഷി, ജൈവകൃഷി, കീടനാശിനികളുടെ നിയമാനുസൃത ഉപയോഗം എന്നിയവയെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയവയാണ് യഞ്ജത്തിന്റെ ലക്ഷ്യങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →