നടൻ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എൻഫോഴ്‍സ്‍മെന്റ് റെയ്‍ഡ്

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എൻഫോഴ്‍സ്‍മെന്റ് റെയ്‍ഡ് നടത്തി. പാലക്കാട്ടെ വീട്ടിലായിരുന്നു റെയ്‍ഡ്. ഉണ്ണി മുകുന്ദൻ ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനാണ് റെയ്‍ഡ്. കൊച്ചി, കോഴിക്കോട് എൻഫോഴ്‍സ്‍മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.

‘മേപ്പടിയാൻ’ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു മോഹനാണ്. തിരക്കഥയും വിഷ്‍ണു മോഹന്റേതാണ്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →