ഡൽഹി കേരളാ ഹൗസിൽ ചട്ടം ലംഘിച്ച് ഡിവൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം

തിരുവനന്തപുരം: ഡൽഹി കേരളാ ഹൗസിൽ ചട്ടം ലംഘിച്ച് ഡിവൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം ചേർന്നെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രീയ പാർട്ടികൾക്കും അനുബന്ധ സംഘടനകൾക്കും പരിപാടികൾ നടത്താൻ പ്രധാന കോൺഫറൻസ് ഹാൾ കൊടുക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചെന്ന് യൂത്ത് കോൺഗ്രസാണ് ഗവർണർക്ക് പരാതി നൽകിയത്.യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തിരുന്നു.

യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്ന് റസിഡന്റ് കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്.താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ ഡിവൈ.എഫ്ഐ അംഗങ്ങൾ കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നെന്നാണ് കമ്മിഷണർ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →