കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ നീതിനിർവഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് സിനിമയിലെ വനിതകളുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
കേസിലെ കുറ്റാരോപിതൻ കൈക്കൂലി നൽകുകയും നിർണ്ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു .പ്രധാനപ്പെട്ട തെളിവുകൾ വെളിപ്പെടുത്തിയ തന്റെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ച വ്യക്തിക്ക് സുരക്ഷ ഉറപ്പാക്കണം