അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: കന്നുകാലി വളര്‍ത്തല്‍ പരിശീലനം

December 30, 2021 - 2:41 pm

മലപ്പുറം: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. ജനുവരി നാല് മുതല്‍ ആറ് വരെ പശുവളര്‍ത്തല്‍ – ആദായം വര്‍ധിപ്പിക്കാന്‍ പ്രായോഗിക പരിപാലനം എന്ന വിഷയത്തിലും ജനുവരി 27 മുതല്‍ 29 വരെ കന്നുകാലികളുടെ പ്രത്യുല്‍പാദന പരിപാലനം -വരുമാന വര്‍ധനവിന്റെ അനിവാര്യ ചുവടുവെയ്പ് എന്ന വിഷയത്തിലുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പ്രായോഗിക പരിശീലനവും ഫാമുകളില്‍ സന്ദര്‍ശനവും പുസ്തക വിതരണവും ഉണ്ടായിരിക്കും. പരിശീലനത്തിലേക്കുള്ള പ്രവേശനം ആദ്യം പേര് നല്‍കുന്ന 40 പേര്‍ക്ക് മാത്രമാണ്. രജിസ്‌ട്രേഷന് 0494 2686329, 0494 2687640 എന്ന നമ്പറില്‍ വിളിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *