കാഞ്ഞങ്ങാട് : എന്‍ഡോ സള്ഫാന് ബാധിതരായ രണ്ടുകുട്ടികള്‍ കൂടി മരണത്തിന് കീഴടങ്ങി. അസുഖം ബാധിച്ച ചികിത്സയിസലായിരുന്ന 5 വയസുകാരി അമേയ, 11 കാരന് മുഹമ്മദ് ഇസ്മായേല്‍ എന്നിവരാണ് മരിച്ചത്.
തായന്നൂര്‍ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകളാണ് അമേയ. 2021 ഡിസംബര്‍ 27 തിങ്കളാഴ്ച പനിബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതും കിഡ്നി തകരാറിലായതുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

