കട്ടപ്പന : ഗണകസമൂഹത്തിന്റെ വളര്‍ച്ചക്കായി സ്വജീവിതം മാറ്റിവച്ച മഹത് വ്യക്തിത്വമായിരുന്നു ഗോപാലന്‍ വൈദ്യരെന്ന് എംബിസി വൈഎഫ് (മോസ്‌റ്റ് ബാക്കേ്‌വേഡ് കമ്മ്യൂണിറ്റി യൂത്ത് ഫെഡറേഷന്‍ ) സംസ്ഥാന ജനറല്‍ സെക്രട്ടറി അക്ഷയ് ചെത്തിമറ്റം പറഞ്ഞു. അന്തരിച്ച കേരള ഗണകമഹാസഭ (കെജിഎംഎസ്) സംസ്ഥാന പ്രസിഡന്റ് കെ.എന്‍ ഗോപാലന്‍ വൈദ്യന്റെ പതിനഞ്ചാം ചരമ വാര്‍ഷിക അനുസ്‌മരണ സമ്മേളനം കട്ടപ്പനയില്‍ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
കെ.ജിഎംഎസ് ശാഖാ പ്രസിഡന്റ് രഘു കുന്നുംപുറം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സമുദായ നേതാക്കളായ മിനിരവി ,കെ.എന്‍ ഷാജികുമാര്‍, ശശികുമാര്‍ മാമട്ടുംകുന്നേല്‍ , പി.വി.സുഭാഷ് ,ടി.സി റെജി,ലക്ഷിക്കുട്ടി ഗോപാലന്‍ പി.ഡി വിനോദ് അനന്തുറെജി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്‌എല്‍സി പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അശ്വതി സുരേഷ്, അജു കെ രഘു എന്നിവരെ മെഡല്‍ നല്‍കി സമ്മേളനത്തില്‍ ആദരിച്ചു.