റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി

December 29, 2021 - 2:01 pm

മാനന്തവാടി: വയനാട് അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളുമാണ് കീഴടങ്ങിയത്. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.

പെണ്‍കുട്ടികളുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ബാഗും കണ്ടെടുത്തു. മൃതദേഹത്തില്‍ നിന്നും കാല്‍‌ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു.

പെണ്‍കുട്ടികളല്ല കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന നേരത്തെ പറയുകയുണ്ടായി. തന്റെ സഹോദരനാണ് കൊലയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *