ന്യൂഡല്‍ഹി: മുംബൈയില്‍ കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതായി റിപോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ 922 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. നേരത്തെ 757 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഏഴ് മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്. ജൂണ്‍ 4ന് മുംബൈയില്‍ 973 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ സൂചനയാണ് ഉയര്‍ന്ന കൊവിഡ് നിരക്കെന്നാണ് കരുതുന്നത്. 24 മണിക്കൂറിനുള്ളില്‍ 2 പേര് മരിച്ചു. മുംബൈയില്‍ ഇപ്പോള്‍ 4,295 പേരാണ് ചികില്‍സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 2.64 ശതമാനം. അതേസമയം കൊവിഡ് വര്‍ധിക്കുമ്പോഴും ഒഴിവുദിനം ആഘോഷിക്കാന്‍ നിരവധി പേരാണ് തെരുവുകളിലെത്തുന്നത്. പലരും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുന്നുമില്ല.
മുംബൈയില്‍ പ്രതിദിന കൊവിഡ് വ്യാപനത്തില്‍ 21 ശതമാനം വര്‍ധന
