കാണാതായ സ്കൂൾ വിദ്യാർഥിനി പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ.

കൊച്ചി: കാണാതായ സ്കൂൾ വിദ്യാർഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. 2021 ഡിസംബർ 22 ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്ക കടവിനു സമീപത്തുനിന്നാണ് വിദ്യാർത്ഥിനിയെ കാണാതായത് .

അഗ്നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണു തടിക്ക കടവിനു സമീപം പെരിയാറിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്കൂളിൽ പോയ നന്ദനയെ വൈകിട്ട് മൂന്നു മണിയോടെയാണു കാണാതായത്. കുട്ടിയുടെ സ്കൂൾ ബാഗ് പെരിയാർ തീരത്തു നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാർ തീരത്തേക്കു പോകുന്നതു കണ്ടെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം