ഇന്ത്യാ വിരുദ്ധത: രണ്ട് സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രണ്ട് വെബ്‌സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യാ വിരുദ്ധതയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. കശ്മീര്‍, ഇന്ത്യന്‍ സൈന്യം, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം എന്നിവ സംബന്ധിച്ച് ഈ ചാനലുകള്‍ തെറ്റായ വിവരം പ്രചരിപ്പിച്ചിരുന്നെന്നാണ് വിശദീകരണം. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പട്ടികയില്‍ ‘നയാ പാകിസ്താന്‍’ ഗ്രൂപ്പിന്റെ ചാനലുകളും ഉള്‍പ്പെടുന്നു. കര്‍ഷക പ്രതിഷേധം, പൗരത്വ നിയമ ഭേദഗതി എന്നിവ സംബന്ധിച്ചും ചാനലുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം.ദി പഞ്ച് ലൈന്‍, ഇന്റര്‍നാഷ്ണല്‍ വെബ് ന്യൂസ്, ന്യൂസ് 24, ഖല്‍സ ടിവി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ഫിക്ഷണല്‍, ഹിസ്റ്റോറിക്കല്‍ ഫാക്ട്‌സ്, പഞ്ചാബ് വൈറല്‍, നയാ പാകിസ്താന്‍ ഗ്ലോബല്‍, കവര്‍ സ്റ്റോറി അടക്കമുള്ള ചാനലുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കശ്മീര്‍ ഗ്ലോബല്‍, കശ്മീര്‍ വാച്ച് എന്നീ വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →