ആലപ്പുഴ : ആലപ്പുഴ കൊലപാതകങ്ങളില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടുസംഭവങ്ങളിലുമായി അമ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകക്കെടുത്ത കാറിലാണ് അക്രമികള്‍ എത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തില്‍ കൊലയാളി സംഘത്തിലെ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇനി എട്ടുപേരെയാണ് കേസില്‍ പിടികിട്ടാനുളളത്.
രണ്‍ജിത് ശ്രീനവാസന്റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് നേരത്തെ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഇപ്പോള്‍ സംസ്ഥാന പോലീസ് കേസ് അന്വേഷിക്കുകയാണെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു. പോലീസ് അന്വേഷണത്തിലൂടെ വെളിവാകുന്ന വിവരങ്ങള്‍ അടിസ്ഥനമാക്കിയാവും എന്‍ഐഎ ഇടപെടലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ സംസ്ഥാന പോലീസ് ഏതൊക്കെ വകുപ്പുകള്‍ ചുമത്തുമെന്നത് ഇക്കാര്യത്തില്‍ പ്രസക്തമാണ്. യുപിഎ പോലുളള വകുപ്പുകള്‍ ചുമത്തുകയാണെങ്കില്‍ അത് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുക്കിയേക്കും. കെ.എസ് ഷാനിന്റെ കൊലപാതകവുമായി ബന്ധ്പ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുളളത്. രണ്ജിത്തിന്രെ കൊലപാതകത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭെബ്രുവരിയില്‍ 24ന് വയലാറില്‍ ബിജെപി പ്രവര്ത്തകന് നന്ദുകൃഷ്ണ കൊല്ലപ്പെട്ടതുമായി ഇപ്പോഴത്തെ കൊലപാതക സംഭവങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും സംസ്ഥാന പോലീസ് അന്വേഷിക്കുന്നുണ്ട്.

