റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കണമെന്ന് വൈശാഖൻ

December 21, 2021 - 2:22 pm

തൃശ്ശൂർ: സർഗാത്മകത നിറഞ്ഞു നിൽക്കുന്നവരാണ് കുട്ടികളെന്നും അവരെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കണമെന്നും വൈശാഖൻ.

സി ആർ ദാസ് എഴുതിയ ‘എന്റെ നാടകാനുഭവങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ .എം എൻ വിനയകുമാർ അധ്യക്ഷത വഹിച്ചു . സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ പ്രൊഥ .ജി.കുമാരവർമ പുസ്തകം കോലഴി നാരായണന് നൽകി പ്രകാശനം ചെയ്തു. മുൻ എംഎൽഎയും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പുരുഷൻ കടലുണ്ടി സി ആർ ദാസിനോടൊപ്പമുള്ള നാടക യാത്രാനുഭവങ്ങൾ വിവരിച്ചു. കവി ഡോ.സി രാവുണ്ണി പുസ്തക പരിചയം നടത്തി.

കൃഷ്ണൻകുട്ടി മാസ്റ്റർ , പ്രൊഫ. ടി എം ഉഷാകുമാരി , അഡ്വ. പ്രേമദാസ്, വി മുരളി, ഡോ. വിദ്യാസാഗർ, കെ വി ഗണേഷ്, ചാക്കോ ഡി അന്തിക്കാട്, പശുപതി, വിജയ് രാമദാസ്, രാജൻ സമദർശി തുടങ്ങിയവർ സംസാരിച്ചു.

സി ആർ ദാസ് മറുപടി പ്രസംഗം നടത്തി. ജവഹർ ബാലഭവൻ പ്രിൻസിപ്പാൾ നാരായണി ടീച്ചർ നന്ദി പറഞ്ഞു.

ജവഹർ ബാലഭവൻ കുട്ടികളുടെ നാടക സംഘം നിപിൻ ഉണ്ണി സംവിധാനം ചെയ്ത ‘കുഞ്ചുവിന്റെ സ്വപ്നങ്ങൾ കൂട്ടുകാരുടെയും ‘ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *