തൃശൂര്‍ കോര്‍പ്പറേഷനിലെ നായ്‌ക്കള്‍ക്ക്‌ കെന്നല്‍ ഡിസറ്റംബര്‍ സ്ഥിരീകരിച്ചു.

തൃശൂര്‍ : നായ്‌ക്കള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധി കെന്നല്‍ ഡിസംബര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരീകരിച്ചു. കിഴക്കേക്കോട്ട പ്രദേശത്തെ ഒരു നായ്‌ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. തൃശൂര്‍ കോര്‍പ്പറേഷന്‍ വെറ്റിനറി ഡോക്ടര്‍ വീണയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച്‌ കോര്‍പ്പറേഷന്റെ കീഴിലുളള എബിസി സെന്ററിലേക്ക് നായയെ മാറ്റി ചികിത്സ തുടരുകയാണ്‌.

നായയെ വളര്‍ത്തുന്നവര്‍ ജാഗരൂഗരായിരിക്കണമെന്നും പകരാന്‍ സാധ്യതയുളള ഈ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുളള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →