ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറിന് ഡിസംബര്‍ 21ന് തുടക്കമാകും. ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര- വയലാര്‍ സ്മാരക ഹാളില്‍ ജനുവരി അഞ്ചു വരെയാണ് മേള. 21ന് രാവിലെ 9.30ന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ഉത്സവകാലത്ത് ഗുണമേന്മയുള്ള അവശ്യ സാധനങ്ങള്‍ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സപ്ലൈകോ ജില്ലാതല ഫെയറുകള്‍ നടത്തുന്നത്.
എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യാ രാജ്, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ സപ്ലൈ ഓഫിസര്‍ എം.എസ്. ബീന തുടങ്ങിയവര്‍ പങ്കെടുക്കും.

