കടൽത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനായി ദേശീയതലത്തിൽ നടക്കുന്ന പുനീത്ത് സാഗർ അഭിയാന്റെ ഭാഗമായി കേരളത്തിലേയും ലക്ഷദ്വീപിലേയും വിവിധ എൻ.സി.സി യൂണിറ്റുകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ബീച്ചുകളിൽ 19ന് ശുചീകരണ പ്രവർത്തികളും പ്രചാരണ പരിപാടികളും നടത്തും. നാലായിരത്തോളം വരുന്ന എൻ.സി.സി കേഡറ്റുകൾ പരിപാടിയുടെ ഭാഗമാകും. തെരുവു നാടകങ്ങളും പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം വെട്ടുകാട് ബീച്ചിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. ഡി.ഡി.ജി. കേരള & ലക്ഷദ്വീപ് ബ്രിഗേഡിയർ പി കെ സുനിൽകുമാർ, ഗ്രൂപ്പ് കമാൻഡർ കേണൽ എച്ച്.പി.എസ് ഷെർഗിൽ എന്നിവർ പങ്കെടുക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്‌കരിക്കും.