തിരുവനന്തപുരം : റദ്ദാക്കിയ രസീത് ഉപയോഗിച്ച പണം തട്ടിപ്പ് നടത്തിയ നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തു. കക്കൂട്ടം സോണല്‍ ഓഫീസിലെ കാഷ്യറുടെ ചുമതല വഹിക്കുന്ന കെ അനില്‍കുമാറിനെയാണ് മേയറുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ചെയ്‌തത്.
2019-20 കാലയളവില്‍ റോഡ് കട്ടിംഗിനായി ഒടുക്കുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയതായി നഗരസഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കോര്‍പ്പറേഷന്‍ ്‌ക്കൗണ്ട്‌സ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയില്‍ 28171 രൂപയാണ് തട്ടിപ്പ നടത്തിയതായി കണ്ടെത്തിയത്. മറ്റേതെങ്കിലും ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി.

