റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; നാലു പേർക്ക് പരുക്കേറ്റു

December 19, 2021 - 3:19 pm

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.

ഓട്ടോ ഡ്രൈവർ അസൻ കുട്ടി, മൂന്നു കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡി. കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *