തൃശ്ശൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

തൃശ്ശൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ അവകാശങ്ങളെയും നിയമപരമായ സംരക്ഷണത്തെയും കുറിച്ച് അവബോധമുണ്ടാക്കുക, സാമൂഹിക സാമ്പത്തിക വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുക തുടങ്ങി സ്ത്രീ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. ‘കുടുംബശ്രീ സംവിധാനത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ തൃശൂർ കുടുംബശ്രീ ഫോർച്യൂണ ട്രെയിനിങ് ടീമിലെ ശൈലജ പ്രദീപ്, ‘ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്ത്രീ സമൂഹത്തിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസർ എം എൽ റാഫേൽ എന്നിവർ  ക്ലാസുകൾ നയിച്ചു. ചടങ്ങിൽ നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി വിജയലക്ഷ്മി,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭദ്ര മനു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിൻ മേലേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി എം വിജയലക്ഷ്മി, സി ഡി എസ്  ചെയർപേഴ്സൺ ലത ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →