റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: കേരള പൂരക്കളി അക്കാദമി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

December 18, 2021 - 4:26 pm

പാരമ്പര്യ കലകൾ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും: മന്ത്രി ശിവൻകുട്ടി

കണ്ണൂർ: പാരമ്പര്യ കലകൾ ഉൾപ്പെടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള പൂരക്കളി അക്കാദമിയുടെ 2019-20 വർഷത്തെ അവാർഡ് ദാനവും പുരസ്‌കാര സമർപ്പണവും പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂരക്കളി മറുത്തുകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും കരിവെള്ളൂർ വി.പി.ദാമോദരന്‍ പണിക്കര്‍ക്കും 15,000 രൂപയും ശില്പവും അടങ്ങുന്ന ഫെലോഷിപ്പ് വെള്ളൂര്‍ പി. നാരായണനും മന്ത്രി സമ്മാനിച്ചു.  ഇവർ ഉൾപ്പെടെ 55 പേര്‍ക്കാണ്  അവാര്‍ഡുകളും പുരസ്‌കാരങ്ങളും നല്‍കിയത്.

ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. കേരള പൂരക്കളി അക്കാദമി ചെയർമാൻ ഡോ. സി.എച്ച്. സുരേന്ദ്രൻ ആമുഖഭാഷണം നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.എൽ.എ സി. കൃഷ്ണൻ,  പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല എന്നിവർ മുഖ്യാതിഥികളായി. കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ, എ.വി. ശശിധരൻ, എം. പ്രസാദ്, ടി.പി. അനിൽകുമാർ, അത്തായി പത്മിനി, കെ.കെ. കുമാർ, ഇ. ശാരിക ടീച്ചർ, ഇക്ബാൽ പോപ്പുലർ, കെ.വി. ഭാസ്‌കരൻ, എം. രാമകൃഷ്ണൻ, എം.എ ഷുക്കൂർ ഹാജി, ബാലകൃഷ്ണൻ പനക്കീൽ, ഹരിഹര കുമാർ, പി.വി. ദാസൻ, ജയൻ പി., തമ്പാൻ എ.വി, കെ. ശിവകുമാർ, പി.കെ. സുരേഷ്‌കുമാർ, ടി. കണ്ണൻ, കെ. രഘു എന്നിവർ സംസാരിച്ചു.
ആർ.വി. നകുലൻ പണിക്കർ അണ്ടാൾ-മറുത്തുകളി അവാർഡ്, എൻ. വിനോദ് പണിക്കർ കുതിരുമ്മൽ-മറുത്തുകളി, എൻ.കെ. ഭാസ്‌ക്കരൻ പണിക്കർ അണ്ടോൾ-മറുത്തുകളി എന്നിവരും സമഗ്ര സംഭാവനയ്ക്ക് പുരസ്‌കാരം ഏറ്റുവാങ്ങി.

പൂരക്കളിക്കുള്ള അവാർഡുകൾ എം.വി. ചന്ദ്രൻ പിലിക്കോട്, കത്തിൽ അമ്പു പൊടോതുരുത്തി, കുമ്മൻ ഗോവിന്ദൻ ഏഴോം, കെ. ഗോവിന്ദൻ കടന്നപ്പള്ളി-പാണപ്പുഴ, കോട്ടമ്പത്ത് നാരായണൻ തൃക്കരിപ്പൂർ, ടി. അമ്പാടിക്കുഞ്ഞി പാലായി, അപ്പുക്കുട്ടൻ അറുമാടി രാമന്തളി, കെ. കൃഷ്ണൻ തൃക്കരിപ്പൂർ തങ്കയം, പി. ചന്തൻ, തൃക്കരിപ്പൂർ എടാട്ടുമ്മൽ, കെ.പി. കരുണാകരൻ പണിക്കർ കുഞ്ഞിമംഗലം, കെ.പി. കൃഷ്ണൻ കുഞ്ഞിമംഗലം, ടി.വി. കുഞ്ഞമ്പു കരിവെള്ളൂർ തെരു, പി.വി. രാമകൃഷ്ണൻ അടോട്ട്, ടി.വി. രാഘവൻ പയ്യന്നൂർ, വിത്തൻ നാരായണൻ തടിയൻ കൊവ്വൽ, പി. രവീന്ദ്രൻ പണിക്കർ, കല്ല്യാശ്ശേരി കൂവോട്, കെ. ബാലകൃഷ്ണൻ മയ്യീച്ച, കോട്ടമ്പത്ത് അമ്പു കരിവെള്ളൂർ, എം. ഭാസ്‌ക്കരൻ കാലിക്കടവ്, കെ. ഗംഗാധരൻ കാഞ്ഞങ്ങാട്, പി. വിജയൻ നീലേശ്വരം പള്ളിക്കര, വി. രവീന്ദ്രൻ കയ്യൂർ, ഏ.കെ. നാരായണൻ ചാലക്കാട്, ദാമോദരൻ പി. കരിച്ചേരി, പി. രാജൻ നീലേശ്വരം കക്കാട്, വി. ജനാർദ്ദനൻ ചാലക്കാട്ട് മഠം, രവീന്ദ്രൻ പലോറ പയ്യന്നൂർ എടനാട്, മൂലക്കാരൻ രാജൻ കുഞ്ഞിമംഗലം, മോഹനൻ എം. പാണപ്പുഴ, ടി.വി. ഭരതൻ പെരിയ, പി. ജയൻ കാട്ടുകുളങ്ങര അജാനൂർ, ടി. അച്ചുതൻ ഇളമ്പച്ചി, പി.വി. പ്രമോദ് ചന്തേര എന്നിവരും ഗുരുപൂജ പുരസ്‌കാരം പി.കെ. കൃഷ്ണൻ കൊടക്കാട്, കെ.പി. കുഞ്ഞിരാമൻ  നീലേശ്വരം ചാത്തമത്ത്, കെ.പി. കൃഷ്ണൻ വെള്ളൂർ, കാങ്കോൽ കോരൻ കുറ്റൂർ, കീനേരി ഭാസ്‌കരൻ, പി.വി. കൃഷ്ണൻ പണിക്കർ നീലേശ്വരം, കെ. കുഞ്ഞിരാമൻ കവിണിശ്ശേരി, രാമചന്ദ്രൻ ടി.ടി. പരവന്തട്ട, കാലത്ത് അമ്പു പാലായി, എം.വി. ദാമോദരൻ വടശ്ശേരി, കെ.പി. കുഞ്ഞമ്പു ഒളവറ, ടി. അമ്പാടി ഒഴിഞ്ഞവളപ്പ്, കെ. നാരായണൻ കൊഴുമ്മൽ, മാട വളപ്പിൽ കുഞ്ഞിക്കണ്ണൻ കീഴറ ചെറുകുന്ന് എന്നിവരും യുവപ്രതിഭ പുരസ്‌കാരം കെ.വി. രാജേഷ് മാട്ടൂൽ നോർത്ത്, വി.ടി. രഞ്ജിത്ത് കേണ്ടാത്ത്, കെ.വി. രാഹുൽ പെരുമ്പട്ട എന്നിവരും ഏറ്റുവാങ്ങി.

അവാര്‍ഡ് ദാനത്തിന്റെ ഭാഗമായി കൊടക്കാട് മോഹനന്‍ പണിക്കര്‍, രാജേഷ് പണിക്കര്‍ അണ്ടോള്‍, ജനാര്‍ദ്ദനന്‍ പണിക്കര്‍ കൊടക്കാട്, രാജിവന്‍ പണിക്കര്‍ കൊയങ്കര എന്നിവര്‍ പങ്കെടുത്ത മറത്തുകളി സംവാദവും നെല്ലിക്കാല്‍ തുരുത്തി കഴകം, നിലമംഗലത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, നീലേശ്വരം നാഗച്ചേരി ഭഗവതി സ്ഥാനം പൂരക്കളി സംഘം എന്നിവർ അവതരിപ്പിച്ച പൂരക്കളി, മഹാദേവ ഗ്രാമം കോല്‍ക്കളി സംഘം അവതരിപ്പിച്ച കോല്‍ക്കളി എന്നിവയും  അരങ്ങേറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *