മാനസിക രോഗി രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ചു

ലക്നൗ: മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ചു.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിയെ ഖാജുവാ ജഗീര്‍ സ്വദേശി ചേഡലാല്‍ ഗാങ്വര്‍ എന്നയാളാണ് കുട്ടിയെ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്നാണ് വിവരം.കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നേരെ ചേഡലാല്‍ ഗാങ്വര്‍ പാഞ്ഞെടുത്ത് കവിളില്‍ കടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ വടി കൊണ്ടടിച്ചതോടെയാണ് ഇയാള്‍ കുട്ടിയെ വിട്ടത്.ചേഡലാല്‍ ഗാങ്വര്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഇയാളുടെ കുടുംബം പറഞ്ഞു. സംഭവ ദിവസം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.സെക്ഷന്‍ 326 ഉള്‍പ്പെടെയുള്ള ഐപിസി വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബറേലി എസ്എസ്പി രോഹിത് സിങ് സജ്വാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →