പാലക്കാട്: വാളയാര്‍ ഡാം ജനുവരി ഒന്നിന് തുറക്കും

പാലക്കാട്: ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള വാളയാര്‍ ഡാം ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തേക്ക് രണ്ടാം വിളയ്ക്കുള്ള ജലവിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അധികമായി ലഭ്യമാകുന്ന പുഴവെള്ളം ഡിസംബര്‍ 21 വരെ കൃഷിയിടത്തിലേക്ക് നല്‍കാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ ഡാം ജനുവരി ഒന്നിനു തുറക്കാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. രണ്ടാംവിള ജലവിതരണവുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →