പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ബംഗളുരു എഫ്.സിയും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ നടന്ന മത്സരം സമനിലയില്‍. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 3-3 നാണ് അവസാനിച്ചത്. പ്രിന്‍സ് ഇബാര 72-ാം മിനിറ്റില്‍ നേടിയ ഗോളാണു ബംഗളുരുവിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്. സുഭാഷിഷ് ബോസ് (13), ഹ്യൂഗോ ബൗമസ് (38), റോയ് കൃഷ്ണ (58) എന്നിവരാണ് എ.ടി.കെയ്ക്കു വേണ്ടി ഗോളടിച്ചത്. സില്‍വ (18), ഡാനിഷ് ഭട്ട് (27) എന്നിവര്‍ ബംഗളുരുവിനു വേണ്ടി ഒന്നാം പകുതിയില്‍ തിരിച്ചടിച്ചു. ആറ് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ എ.ടി.കെ. ആറാമതും ഏഴ് കളികളില്‍നിന്ന് അഞ്ച് പോയിന്റ് ബംഗളുരു ഒന്‍പതാമതുമാണ്.
ഐ.എസ്.എല്ലില്‍ സമനിലക്കുരുക്ക്
