ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേയ്ക്കുള്ള പൊതു പ്രവേശനപരീക്ഷ മലയാളമടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകളിലും നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍.ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷ(കുസെറ്റ്) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.ദേശീയ പരീക്ഷാ ഏജന്‍സി(എന്‍.ടി.എ.) ആയിരിക്കും പരീക്ഷ നടത്തുക. നീറ്റ്(യു.ജി) എന്‍ജിനീയറിങ് എന്‍ട്രന്‍സ്(ജെ.ഇ.ഇ.-മെയിന്‍), അഖിലേന്ത്യാ െസെനിക സ്‌കൂള്‍ പ്രവേശനപ്പരീക്ഷ എന്നിവ ഇപ്പോള്‍ തന്നെ എന്‍.ടി.എ. ഈ ഭാഷകളില്‍ നടത്തുന്നുണ്ട്. സില്‍ച്ചറിലെ അസം സര്‍വകലാശാല, ആന്ധ്രാപ്രദേശ് കേന്ദ്രസര്‍വകലാശാല, ഗുജറാത്ത് കേന്ദ്രസര്‍വകലാശാല, ഝാര്‍ഖണ്ഡ് കേന്ദ്രസര്‍വകലാശാല, കര്‍ണാടക കേന്ദ്ര സര്‍വകലാശാല, കേരള കേന്ദ്രസര്‍വകലാശാല, പഞ്ചാബ് കേന്ദ്രസര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാല, സൗത്ത് ബിഹാര്‍ കേന്ദ്രസര്‍വകലാശാല, തമിഴ്നാട് കേന്ദ്ര സര്‍വകലാശാല എന്നീ 12 കേന്ദ്രസര്‍വകലാശാലകളിലേക്കാണ് കുസെറ്റ് വഴി പ്രവേശനം നടത്തുന്നത്.
ഇനി മലയാളത്തിലും കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷകള്‍
