2023ൽ ഇന്ത്യൻ യാത്രികരുമായി ഗഗൻയാൻ ബഹിരാകാശ യാത്ര നടത്തും

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പുതുവർഷത്തിൽ യന്ത്രമനുഷ്യനായ വ്യോമമിത്രയുമായി കുതിക്കും. ഗഗൻയാൻ പേടകത്തിന്റെ ബഹിരാകാശ ട്രയലാണിത്. ബഹിരാകാശ കുതിപ്പ്,​ തിരിച്ച് ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴുള്ള പ്രശ്നങ്ങൾ, ഭൂമിയിൽ തിരിച്ചിറക്കം, ബഹിരാകാശത്ത് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം തുടങ്ങിയവയാണ് പരിശോധിക്കുക.പിശകുകൾ പരിഹരിച്ച് അടുത്തവർഷം അവസാനം വ്യോമമിത്ര രണ്ടാംകുതിപ്പ് നടത്തും.2023ൽ ഇന്ത്യൻ യാത്രികരുമായി ഗഗൻയാൻ ബഹിരാകാശ യാത്ര നടത്തും.

വ്യോമമിത്ര ഈ വർഷം ആദ്യം വിക്ഷേപിക്കാനിുന്നതാണ്. കൊവിഡ് മൂലം ഒരുവർഷത്തേക്ക് മാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ 2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യക്കാരനെ എത്തിച്ച് ചരിത്രം സൃഷ്ടിക്കാനായിരുന്നു പദ്ധതി. അമേരിക്ക,റഷ്യ,ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭൂമിക്ക് 400 കിലോമീറ്റർ ഉയരെ ഗഗൻയാൻ എത്തിച്ച് ഏതാനും ദിവസങ്ങൾ ഭ്രമണം ചെയ്ത ശേഷം തിരിച്ചിറങ്ങുന്നതാണ് പദ്ധതി.10,000കോടി രൂപയാണ് ചെലവ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →