ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതലാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.’രാജ്യത്ത് നടക്കുന്ന മതപരിവര്‍ത്തനത്തിന്റെ ശരിയായ കാരണം കണ്ടെത്തണം. മംഗളൂരുവില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ മരിച്ച കേസിനും ലവ് ജിഹാദ് കേസുകള്‍ക്കും ശേഷം, രാജ്യത്ത് മതപരിവര്‍ത്തന നിയമത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ആരോഗ്യം, പട്ടിണി, സ്‌നേഹം എന്നിവയുടെ പേരില്‍ എല്ലാ ജാതിയിലും പെട്ട ധാരാളം ജനങ്ങള്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇതിന്റെ കാരണം കണ്ടെത്തണം’ – കരന്ദ്ലജെ പറഞ്ഞു.’എന്തുകൊണ്ടാണ് ആളുകള്‍ സ്വന്തം മതം ഉപേക്ഷിക്കുന്നതെന്ന് അറിയില്ല. ജാതിയോ, ആരോഗ്യമോ, സാമ്പത്തിക സാഹചര്യമോ ആകാം ഇതിന് കാരണം. അതിനാല്‍ ദാരിദ്ര്യവും നിസഹായതയും ദുരുപയോഗം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കരുത്, സാമൂഹിക അസമത്വം വളര്‍ത്തരുത്’ – കരന്ദ്ലജെ പറഞ്ഞു.
കര്‍ണാടകയില്‍ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി
