ഈസ്റ്റ് ബംഗാള്‍-കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ കലാശിച്ചു

മഡ്ഗാവ്: ആവേശം നിറഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈസ്റ്റ് ബംഗാള്‍-കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം അടിച്ചാണ് മത്സരം സമനിലയില്‍ കലാശിച്ചത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കേരളത്തിന്റെ ആധിപത്യമായിരുന്നു. 15ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ അല്‍വാരോ വാസ്‌ക്വെസ് ഒരു ഗോള്‍ നേടിയെങ്കിലും ഈ ഗോള്‍ റഫറി പിന്‍വലിക്കുകയായിരുന്നു. ഹാള്‍റിങിന്റെ ഷോട്ട് ബംഗാള്‍ താരം അമര്‍ജിത്ത് കിയാമിന്റെ കൈയില്‍ തട്ടി വാസ്‌ക്വസിന്റെ കാലില്‍ എത്തിയിരുന്നു. വാസ്‌ക്വസ് ഇത് ഗോളാക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ അപ്പീലില്‍ ആണ് ഗോള്‍ വിധിച്ചത്. എന്നാല്‍ ഇതിനിടെ റഫറി വിസില്‍ മുഴക്കിയിരുന്നുവെന്ന് വാദിച്ച് ഈസ്റ്റ് ബംഗാള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് റഫറി ഗോള്‍ പിന്‍വലിക്കുകയായിരുന്നു.37ാം മിനിറ്റില്‍ ടോമിസ്ലാവ് മര്‍സെലയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തത്. ഇതിന് 44ാം മിനിറ്റില്‍ വാസ്‌ക്വസ് തന്നെ കേരളത്തിന്റെ മറുപടി നല്‍കി. ബോക്സിന് പുറത്ത് നിന്ന് പന്ത് ലഭിച്ച താരം അടിച്ച ഷോട്ട് മര്‍സലയുടെ തോളില്‍ തട്ടി ഗതിമാറി വലയില്‍ എത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →