ദക്ഷിണാഫ്രിക്കന്‍ പര്യടനം: ടീം ഇന്ത്യ 16 നു യാത്ര തിരിക്കും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ മാസം 16 നു യാത്ര തിരിക്കും. മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. നേരത്തേ നാലു ട്വന്റി20 കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും പട്ടിക പുതുക്കിയതോടെ പരമ്പര മാറ്റിവച്ചു. 12 ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെത്തും. നാലു ദിവസം മുംബൈയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമായിരിക്കും ദക്ഷിണാഫ്രിക്കയിലേക്കു പറക്കുക. 2022 ജനുവരി 15 ന് ടെസ്റ്റ് പരമ്പര അവസാനിക്കുന്നതു വരെയുള്ള 44 ദിവസം ഇന്ത്യന്‍ താരങ്ങള്‍ ബയോ ബബിളിനകത്തു തുടരും. ഏകദിന പരമ്പരയില്‍ കളിക്കുന്നവര്‍ക്കു അധികമായി എട്ടു ദിവസം കൂടി ബയോ ബബിളിനകത്തു കഴിയണം. ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 പേരുള്‍പ്പെട്ട സംഘത്തെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

താരങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ബയോ ബബിളിനകത്തു തന്നെ തുടരാന്‍ ബി.സി.സി.ഐ. നിര്‍ദേശിച്ചത്. നേരത്തേ പ്രഖ്യാപിച്ച പട്ടിക പ്രകാരം ഈ മാസം ഒമ്പതിനായിരുന്നു ദക്ഷിണാഫ്രിക്കയില്‍ എത്തേണ്ടിയിരുന്നത്. ടെസ്റ്റ് പരമ്പര 17 നും ആരംഭിക്കേണ്ടതായിരുന്നു. പുതുക്കിയ പട്ടിക പ്രകാരം 26 നാണു ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുക. സെഞ്ചൂറിയനാണ് ഒന്നാം ടെസ്റ്റിന്റെ വേദി. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ജൊഹാനസ്‌ബെര്‍ഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതല്‍ കേപ്ടൗണിലും നടക്കും. ജനുവരി 19 ന് പാളിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോഹ്ലി (നായകന്‍), രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍.അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്കന്‍ ടീം: ഡീന്‍ എല്‍ഗാര്‍ (നായകന്‍), തെംബ ബാവുമ, ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, എയ്ദീന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച് നോര്‍ടിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസി വാന്‍ഡര്‍ ദുസാന്‍, കെയ്ല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, െന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റികെല്‍റ്റണ്‍, ഡിയാനെ ഒലിവിയര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →