ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് എര്‍പ്പെടുത്തിയ വിലക്ക് നീട്ടി.2022 ജനുവരി 31 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. ഡിസംബര്‍ 15ന് അവസാനിക്കാനിരുന്ന വിലക്കാണ് വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.
ഡിജിസിഎ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അതേസമയം ലോകത്ത് 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ആണ് ഈ തീരുമാനം.