ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം.

കൊച്ചി : പി.വി.അൻവർ എംഎൽഎയും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം.

കോടതി ഉത്തരവ് നൽകി എട്ട് മാസം കഴിഞ്ഞെങ്കിലും സ്ഥലം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്‌മ കോ ഓർഡിനേറ്റർ കെ.വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിർദ്ദശം.താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, കോഴിക്കോട് എൽഎഎ ഡെപ്യൂട്ടി കളക്ടർ, താമരശേരി താലൂക്ക് അഡീഷണൽ തഹസിൽദാർ(എൽ.ആർ) എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →