ഒന്നൊന്നായി വീഴ്ചകളും വിവാദങ്ങളും; പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്തെ അനില്‍കാന്ത്. 10/12/21 വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

തുടർച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പുരവസ്തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസ് തുടങ്ങിയവയില്‍ പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. ഇത് സര്‍ക്കാരിന്റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡി.ജി.പി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് എസ്.പി മുതലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗം. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഡി.ജി.പി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →