നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനും അവതാരകനായും രാഷ്ട്രീയക്കാരനായും മലയാളികൾക്ക് പകരം വെയ്ക്കാനാവാത്ത ആളാണ് സുരേഷ് ഗോപി.
നിലവിൽ രാജ്യസഭാ അംഗം കൂടിയായ താരം പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും, ഗുണ്ടയായും പത്രപ്രവർത്തകനായും, നിരവധി വേഷങ്ങൾ ചെയ്ത് തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ രംഗത്ത് ശ്രദ്ധേയമാവുന്നത്.
എന്നെ സിനിമയിൽ നിന്നും ഇല്ലാതാക്കാൻ ചിലർ ശ്രമിച്ചു എന്നും താൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട് എന്നും രണ്ടാം ഭാവത്തിന്റെ പരാജയം തന്നെ ഏറെ തളർത്തിയെന്നും മുൻപിൽ എന്നും അതിന് ശേഷമാണ് താൻ സിനിമ ചെയ്യുന്നില്ലയെന്ന് തീരുമാനിച്ചതെന്നും അനാവശ്യമായി തന്നെ വിമർശിക്കുന്നവരിൽ പലരും താല്ക്കാലിക സൗകര്യത്തിന് വേണ്ടിയാണ് അത് ചെയ്യുന്നതെന്നും ഇപ്പോൾ എന്നെ വിമർശിക്കുന്നവർ താൻ നാളെ മരിച്ചാൽ അതെല്ലാം തിരുത്തി പറയുമെന്നും അന്ന് അവർ തന്റെ നല്ല പ്രവർത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കുമെന്നും അതെല്ലാം താൻ മുകളിലിരുന്ന് കേൾക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതായിരുന്നുവെങ്കിലും കഥ കേട്ടപ്പോൾ ഇഷ്ടമാവുകയായിരുന്നു. ഷൂട്ടിംഗ് ചെന്നൈയിൽ വേണം, കേരളത്തിലേക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്നൊക്കെ നിബന്ധന വെച്ച് ശോഭന ഡേറ്റ് നൽകാൻ വർഷങ്ങൾ എടുത്തത് കൊണ്ടാണ് ഈ ചിത്രം താമസിക്കാൻ കാരണമായത്. ചെന്നൈയിലെ സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകൻ വരികയും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് അതിയായ വിഷമം തോന്നുകയും അങ്ങിനെ ആ സിനിമയിൽ അഭിനയിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.
ബുക്ക് ചെയ്ത വിമാന ടിക്കറ്റ് കാൻസൽ ചെയ്തു. അനൂപിനെ വിളിച്ച് ഞാൻ അഭിനയിക്കുന്നില്ല എന്ന് അറിയിച്ചപ്പോൾ സാർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യുന്നില്ല എന്നും ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ തലയിലിടുമെന്നും സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റ ഡേറ്റും എനിക്ക് വേണ്ട എന്നും അനുപ് പറഞ്ഞു.
അനൂപിന്റെ ഈ വാക്കുകൾ തന്റെ മനസ്സിൽ കൊള്ളുകയും സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യുക എന്ന് പറഞ്ഞു ഞാൻ ചെന്നൈയിലേക്ക് പോവുകയും ചെയ്തു. അപ്പോഴും എനിക്ക് അഡ്വാൻസ് തന്നിരുന്നില്ല. രണ്ടു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പത്തായിരം രൂപ അഡ്വാൻസ് തന്നിട്ട് സാറേ ഇതേ കയ്യിൽ ഉള്ളൂ എന്ന് അറിയിച്ചു. അത് മതി എന്ന് പറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പൂർത്തിയാക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.

