റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ മികച്ച വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തുമെന്ന്‌ മന്ത്രി പി.രാജീവ്‌.

December 7, 2021 - 10:00 am

കൊച്ചി : വ്യവസായത്തിനുളള മികച്ച അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുത്തുമെന്ന്‌ മന്ത്രി പി.രാജീവ്‌. ഇലക്ട്രോണിക്ക്‌ സറ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പാര്‍ക്ക്‌ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എഞ്ചിനീയര്‍മാരുടെ അന്താരാഷ്ട്രസംഘടനയായ ഐട്രിപ്പിള്‍ ഇയുടെ കേരളഘടകം കൊച്ചിയില്‍ സംഘടിപ്പിച്ച എക്‌സ്‌പോ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്‌ കളമശേരിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പുതുതായി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. കേരളത്തിലെ വ്യവസായിക അന്തരീക്ഷം മെച്ചപ്പെടുത്താനും സ്‌റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഐട്രിപ്പിള്‍ ഇ കേരളഘടകം നടത്തുന്ന ഇത്തരം എക്‌സ്‌പോകള്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഐട്രിപ്പിള്‍ ഇ ഇന്‍ഡസ്‌ട്രി ആപ്ലിക്കേഷന്‍സ്‌ സൊസൈറ്റി കേരളഘടകം ചെയര്‍പേഴ്‌സന്‍ ഡോ. ബിജുനകുഞ്ഞ്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഐട്രിപ്പിള്‍ ഇ ഇന്ത്യ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.സുരേഷ്‌ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *