പത്തനംതിട്ട: ദാക്ഷായണി അവാര്‍ഡ്

പത്തനംതിട്ട: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നിന്നും 2020 വര്‍ഷത്തെ ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10 ന്  വൈകുന്നേരം അഞ്ചു വരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്ര കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം.  

അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ 5 വര്‍ഷമെങ്കിലും സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കും. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല. ഫോണ്‍: 0468-2966649.

Share
അഭിപ്രായം എഴുതാം