ഷില്ലോങ്: തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള എം.എല്‍.എമാരുടെ കൂട്ടച്ചേക്കേറലിനു പിന്നാലെ മേഘാലയ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പാര്‍ട്ടിയിലെ മുതിര്‍ന്ന രണ്ടുനേതാക്കള്‍കൂടി അംഗത്വം രാജിവച്ചു. മേഘാലയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകസമിതിയംഗം ജെയിംസ് ലിങ്ദോ, മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മനാസ് ദാസ് ഗുപ്ത എന്നിവരാണ് പാര്‍ട്ടിവിട്ടത്. കോണ്‍ഗ്രസില്‍ ലിങ്ദോയ്ക്ക് 33 വര്‍ഷത്തെയും ഡോ. ഗുപ്തയ്ക്ക് 36 വര്‍ഷത്തെയും പ്രവര്‍ത്തനപാരമ്പര്യമുണ്ട്.പാര്‍ട്ടിയിലെ 17 എം.എല്‍.എമാരില്‍ 12 പേര്‍ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസിലേക്കു ചേക്കേറിയിരുന്നു.ഇതിനു പിന്നാലെ ബുധനാഴ്ച പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതിലെ അതൃപ്തിയാണു നേതാക്കളുടെ പടിയിറക്കത്തിനു വഴിവച്ചതെന്നു സൂചനയുണ്ട്.
മേഘാലയയില്‍ രണ്ട് നേതാക്കള്‍കൂടി കോണ്‍ഗ്രസ് വിട്ടു
