റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിൽ

December 3, 2021 - 9:01 am

തിരുവനന്തപുരം : തിരുവനന്തപുരം മം​ഗലപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിലായി. മലയിൻകീഴ് കലാനിലയത്തിൽ ആദിത്(23), കോച്ചിം​ഗ് സെന്റര്‍ അദ്ധ്യാപകനായ മലയിൻകീഴ് വിളവൂർക്കൽ വി.ജെ ഭവനിൽ വേണു​ഗോപാലൻ നായർ(57) എന്നിവരാണ് അറസ്റ്റിലായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിം​ഗ് ഹയർ സെക്കന്ററി പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്.

2021 ഡിസംബർ 1 ബുധനാഴ്ച പളളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തുളള കേന്ദ്രീയവിദ്യാലയത്തിൽ നടന്ന എഴുത്തുപരീക്ഷയിലാണ് ആൾമാറാട്ടം നടത്തി ആദിത് പരീക്ഷയെഴുതാനെത്തിയത്. കിളിമാനൂർ സ്വദേശി മിഥുൻ എന്ന വിദ്യാർത്ഥിക്ക് പകരക്കാരനായാണ് ആദിത് എത്തിയത്. ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം കണ്ടെത്തിയത്. തുടർന്ന് ഇയാളെ തടഞ്ഞുവച്ച് മം​ഗലപുരം പോലീസിന് കൈമാറുകയായിരുന്നു.

പരീക്ഷയെഴുതാൻ ആദിത്തിനെ ചുമതലപ്പെടുത്തിയ കോച്ചിം​ഗ് സെന്റർ ഉടമ വേണു​ഗോപാലൻ നായരെയും പോലീസ് അറസ്റ്റ് ചെയ്തു. തമ്പനൂരിൽ തൂലിക എന്ന പേരിൽ കോച്ചിം​ഗ് സെന്റർ നടത്തുകയാണ് വേണു​ഗോപാലൻ നായർ. മിഥുൻ ഇപ്പോൾ വിദേശത്താണെന്നാണ് പ്രതികൾ പോലീസിനോട് പറഞ്‍ത്. മിഥുനെയും പ്രതി ചേർക്കുമെന്ന് മം​ഗലപുരം സിഐ സജീഷ് പറഞ്ഞു. . ആറ്റിംങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *