തൊഴിലവസരങ്ങള്‍
ഡെസ്ക് ന്യൂസ്

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

December 3, 2021 - 8:18 pm

തിരുവനന്തപുരം സിഇടി (കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം) യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഏതാനും ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എം.ആർക്ക്, എം.പ്ലാനിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ഡിസംബർ 12 ന് മുമ്പ് കോളേജ് വെബ്‌സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായോ smpresearch@cet.ac.in എന്ന മെയിൽ മുഖേനയോ അപേക്ഷിക്കുകയും ഡിസംബർ 14 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകുകയും ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2515565.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *