മലപ്പുറം: ബാലാവകാശ വാരാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല

മലപ്പുറം: ബാലാവകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 18ന് രാവിലെ 10.30ന് ‘ബാലസംരക്ഷണം മാധ്യമപ്രവര്‍ത്തകരുടെ പങ്ക്’ എന്ന വിഷയത്തില്‍ മലപ്പുറം പ്രസ് ക്ലബില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ നിയമ  സേവന അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബുമായി സഹകരിച്ചാണ് ശില്‍പശാല. സബ് ജഡ്ജ്, മഞ്ചേരി ഡി.എല്‍.എസ്.എ സെക്രട്ടറി കെ. നൗഷാദലി ശില്‍പശാല ഉദ്ഘാടനം  ചെയ്യും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ അധ്യക്ഷനാവും. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ എ.എ ഷറഫുദീന്‍ മുഖ്യപ്രഭാഷണം നടത്തും. സബ്ജഡ്ജ്, കോഴിക്കോട് ഡി.എല്‍.എസ്.എ സെക്രട്ടറി എം.പി ഷൈജല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, പ്രസ് ക്ലബ് പ്രസിഡന്റ് ശംസുദ്ധീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോര്‍ഡിനേറ്റര്‍ സി.പി സലീം എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →