പാലക്കാട്: ഡോഗ് ക്യാച്ചര്‍ ഒഴിവ്

പാലക്കാട്: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡോഗ് ക്യാച്ചര്‍ (പട്ടി പിടുത്തം) തസ്തികയില്‍ 20 താത്ക്കാലിക ഒഴിവ്. നല്ല ശാരീരികക്ഷമതയും ഡോഗ് ക്യാച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുടെ അഭാവത്തില്‍ താത്പര്യമുള്ളവരെയും പരിഗണിക്കും. സ്ത്രീകളും, ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. 2021 ജനുവരി ഒന്നിന് 18 – 41 നിയമാനുസൃത വയസിളവ് ഉണ്ടാകും. ശമ്പളം പ്രതിമസം 16,000 രൂപ. യോഗ്യരായ ജില്ലയിലെ ഉദ്യാഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡുമായി ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →