ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ കഴിച്ച മരിച്ചവരുടെ ആന്തരിക അവയവങ്ങൾ വെന്തനിലയിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .

തൃശൂർ∙ ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, ബോധപൂർവം നൽകിയതാണോയെന്നു പൊലീസ് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് ഫോർമാലിൻ കഴിച്ച് മരിച്ചത്.

നിശാന്തിന്‍റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷണം തുടങ്ങി. വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്തു കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മദ്യത്തിൽ ഫോർമാലിൻ ഒഴിച്ചണ് നിശാന്ത് കഴിച്ചിട്ടുള്ളത്. ബിജുവാകട്ടെ വെള്ളം കൂട്ടിയാണ് ഫോർമാലിൻ കഴിച്ചിട്ടുള്ളത്

ഇരുവരുടേയും ആന്തരിക അവയവങ്ങൾ വെന്തനിലയിലാണ്. ഇരുവരേയും ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചവർക്ക് കണ്ണെരിച്ചിൽ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിയ ഡോക്ടർക്കും നഴ്സിനും കണ്ണെരിച്ചിൽ അനുഭവപ്പെട്ടിരുന്നു. കോഴിക്കടയിൽ സൂക്ഷിച്ച ഫോർമാലിൻ വെള്ളമാണെന്നു കരുതി കഴിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോർമാലിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. ദുരൂഹതകൾ നീക്കാൻ പ്രത്യേക പൊലീസ് സംഘം രൂപികരിച്ചതായി റൂറൽ എസ്പി. ജി.പൂങ്കുഴലി പറഞ്ഞു. ഫോർമാലിൻ കഴിച്ചാൽ മദ്യത്തിന് വീര്യംകൂടുമോയെന്ന് ആരെങ്കിലും പറഞ്ഞതാണോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →