മുംബൈ: കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ സ്ഥാപന ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര യാത്രികര്‍ സ്വന്തം ചെലവില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഹോട്ടലില്‍ ക്വാറന്റൈനില്‍ തുടരണം. പെട്ടെന്നുള്ള നിര്‍ദേശം വിമാനത്തില്‍ യാത്ര തുടങ്ങിയവരില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കി. ക്വാറന്റൈനു പുറമെ രണ്ടാമത്തെയും നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനുമായി മഹാരാഷ്ട്ര
