അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ

അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.

മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ ശരീരത്തിൽ തുളച്ചു കയറി മരണം സംഭവിക്കുകയായിരുന്നു. മറിയം ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റത്. എന്തിനാണ് മറിയത്തിന്റെ വീടിന് മുകളില്‍ താമസിച്ചയാള്‍ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല.

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. അലബാമയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →