റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല ദർശനത്തിന് 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ ഫലം ആവശ്യമില്ല

November 28, 2021 - 10:17 am

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തുന്ന 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ ഫലം ആവശ്യമിലെന്ന സർക്കാർ വ്യക്തമാക്കി. ഇക്കാര്യം ഉൾപ്പെടുത്തി തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾ മാസ്കും​ സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൂടെയെത്തുന്നവർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കുട്ടികൾ ഒഴികെയുള്ള എല്ലാ തീർത്ഥാടകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റോ കരുതണം. മറ്റ് അനുബന്ധ രോഗങ്ങളുള്ളവ‌ർക്കും മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്നവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കഴിവതും ശബരിമല ദർശനം ഒഴിവാക്കണമെന്നും സർക്കാർ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *