തിരുവനന്തപുരം: അട്ടപ്പാടിയിൽ അടിക്കടിയുണ്ടാകുന്ന ശിശു മരണങ്ങൾക്ക് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്നും സർക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
.പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിന് കാരണം.നേരത്തേ ഇത് ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്ച വരുത്തി. സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ നാല് ദിവസത്തിനിടെ അഞ്ച് പിഞ്ചു കുഞ്ഞുങ്ങളുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നുംരമേശ് ചെന്നിത്തല പറഞ്ഞു.



