തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത് നൽകിയതിൽ ആനാവൂരിനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്നും അനുപമ പറഞ്ഞു.
ദത്ത് കേസില്‍ സമരം തുടരുമെന്നും അനുപമ പറഞ്ഞു. ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.
എന്നാല്‍ ഷിജുഖാന്റെ പേരിൽ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെയും നടപടി ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

