കോട്ടയം: സംസ്ഥാനത്തെ മുതിർ സാക്ഷരത പഠിതാവ് കുട്ടിയമ്മയ്ക്ക് ആദരം

കോട്ടയം: സംസ്ഥാന സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ നവംബർ ഏഴു മുതൽ 14 വരെ നടത്തിയ സാക്ഷരത പരീക്ഷയായ മികവുത്സവത്തിൽ പങ്കെടുത്ത് വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവ് കുട്ടിയമ്മ കോന്തിയെ (104 വയസ്) നവംബർ 25 വ്യാഴാഴ്ച ആദരിക്കും. രാവിലെ 10.30ന് കുട്ടിയമ്മയുടെ വീട്ടിലെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അക്ഷരമുത്തശ്ശിക്ക് ജില്ലയുടെ ആദരവ് നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.date

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →