ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ ജേതാക്കള്‍

ധാക്ക: ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ബം ാദേശിനെ 106-41 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.

ആറാം തവണയാണ് ഇന്ത്യ സാബയില്‍ ജേതാക്കളാകുന്നത്. 2002,2014,2015,2016,2017 വര്‍ഷങ്ങളിലും ഇന്ത്യ ജേതാക്കളായി. ഈ സീസണിലെ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ ഇന്ത്യക്കായി. രണ്ടു ജയം കുറിച്ച ശ്രീലങ്കയാണു രണ്ടാമത്. ഇന്ത്യ ആദ്യ മത്സരത്തില്‍ മാലെദ്വീപിനെയും (8831) രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയെയും (11448) തോല്‍പ്പിച്ചു. ബം ാദേശിനെതിരേ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 33-11 ന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായി. മൂന്നും നാലും പാദങ്ങളിലായി 54 പോയിന്റും ഇന്ത്യ നേടി. ബം ാദേശിന് 21 പോയിന്റാണ് ഇതേ സമയം നേടാന്‍ കഴിഞ്ഞത്. അവസാന പാദത്തില്‍ ഇന്ത്യ 65 പോയിന്റും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →