വയനാട്: ആര്.ജി.സി.ബി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദിവാസി പൈതൃക പഠനത്തിന്റെ ഭാഗമായി തൃക്കൈപ്പറ്റ പൈതൃക ഗ്രാമം – കരകൗശല സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന കളരിയ്ക്ക് ത്യക്കൈപ്പറ്റ പൈതൃക ഗ്രാമത്തില്‍ തുടക്കമായി. പരമ്പരാഗത ഉത്പന്നങ്ങള്‍ക്കു പുറമേ, ഓഫിസുകളിലും മറ്റും ഉപയോഗിക്കാവുന്ന ഫയല്‍ ട്രേ, പെന്‍ സ്റ്റാന്റ്, വേസ്റ്റ് ബാസ്ക്കറ്റ്, ലാംപ് ഷേടുകള്, വിവിധ തരം ഫ്ലവര്‍ വേയ്സുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള 15 ദിവസത്തെ പരിശീലനമാണ് പ്രദേശത്തെ ആദിവാസികള്‍ക്കായി നല്‍കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രജ്ഞനായ ഡോ. എസ്. പ്രമോദ് നിര്‍വ്വഹിച്ചു. ആര്.ജി.സി.ബി പ്രവര്‍ത്തകരായ ഡോ. എന്‍.പി. അനീഷ്, മൊഹ്സിന്‍ നൈം, എസ്. രോഷ്നി, ശ്യാം ശങ്കരന്, എബിന് എബ്രഹാം, കരകൗശല സംഘത്തിലെ ഭാരവാഹികളായ ചന്ദ്രശേഖരന് തമ്പി, മോളി തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട്: മുളയുത്പന്ന നിര്‍മ്മാണ പരിശീലന കളരിക്ക് തൃക്കൈപ്പറ്റ പൈതൃക ഗ്രാമത്തില്‍ തുടക്കമായി
