കോഴിക്കോട്∙ ബാലുശേരിയിൽ മുൻ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ചു. 2021 നവംബർ 15 ചിങ്കളാഴ്ച കോഴിക്കോട് നന്മണ്ട ഗ്രാമീണ സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശി ബിജുവിനെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജുവിന്റെ മുൻ ഭാര്യ സ്ഥിരമായി ഇരിക്കുന്ന കസേരയിലാണ് ശ്രീഷ്മ തിങ്കളാഴ്ച ഇരുന്നത്. അങ്ങനെ മാറി വെട്ടി പോയതാണെന്നു ബിജു പൊലീസിനോട് പറഞ്ഞു

